Saturday, July 19, 2014

ഓംലൈറ്റിന് രുചി കൂട്ടാന്‍

ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരവും അതിനാല്‍ത്തന്നെ ബാച്ചിലേഴ്‌സിന്റെ സ്ഥിരം ഭക്ഷണവുമാണ് ഓംലൈറ്റ്. പച്ചക്കറികള്‍ വാങ്ങി സൂക്ഷിച്ച് കറി വയ്ക്കുന്നതിനേക്കാള്‍ ഏറെപ്പേര്‍ക്കും പലപ്പോഴും ആശ്രയം മുട്ട വിഭവങ്ങളാണ്. പാചകത്തിന് മുമ്പ് മുട്ട ചീഞ്ഞതാണോയെന്ന് എങ്ങിനെ അറിയാനാകും? മുട്ട ഒന്നു വെള്ളത്തിലിട്ടാല്‍ മതി. വെള്ളത്തില്‍ പൊങ്ങികിടക്കുന്നുവെങ്കില്‍ ഉറപ്പിക്കാം മുട്ട അഴുകിയിട്ടുണ്ടെന്ന്. ഓംലൈറ്റിന് രുചി കൂട്ടാനായി ഒരു സൂത്രവിദ്യയുണ്ട്. മുട്ട അടിക്കുമ്പോള്‍ ഒരു സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്തു നോക്കൂ. ഇനി ഒരല്‍പ്പം സേരി പൗഡര്‍ കൂടി ചേര്‍ത്താല്‍ രുചിക്കൊപ്പം ചന്തവും കൂടും.

No comments:

Post a Comment