Wednesday, July 16, 2014

കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങൾ

നാട്ടിൻപുറങ്ങളിൽ സുലഭമായ കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങൾ നിരവധിയാണ്. ത്വക്ക് രോഗങ്ങൾ, ശരീരത്തിലെ നിറംമാറ്റം, ചൊറിച്ചിൽ എന്നിവയ്ക്ക് ഉത്തമ ഒഷധമാണ് ഇവ. അഞ്ചാംപനി, ചിക്കൻപോക്സ് തുടങ്ങിയവ മൂലം ശരീരത്തിലുണ്ടാകുന്ന പാടുകൾ മാറ്റാൻ കസ്തൂരിമഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടി വെള്ളത്തിലരച്ചിടുന്നതു ഗുണപ്രദമാണ്. രക്തശുദ്ധി വരുത്തുന്നതും നിറം വർദ്ധിപ്പിക്കാനും പാടുകൾ മാറ്റാനും ഉപയോഗിക്കാം. ദിവസവും കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കസ്തൂരിമഞ്ഞളും ചന്ദനവും ചേർത്ത് ലേപനമാക്കി ശരീരത്തിൽ തേച്ച് കുളിച്ചാൽ ശരീര ദുർഗന്ധം ഇല്ലാതാവുകയും നല്ല നിറം വയ്ക്കുകയും ചെയ്യും. കസ്തൂരിമഞ്ഞൾ നന്നായി പൊടിച്ചു വെള്ളത്തിൽ കുഴച്ചു ശരീരത്തിൽ പുരട്ടിയാൽ കൊതുകുശല്യവും കുറയും.

No comments:

Post a Comment