Tuesday, July 8, 2014

പുരുഷന്മാരെകുറിച്ചുള്ള സ്ത്രീകളുടെ ചില തെറ്റിദ്ധാരണകൾ

തന്റെ പുരുഷന്‍ മറ്റൊരു സ്ത്രീയെപ്പോലും നോക്കില്ലെന്ന ധാരണയും വേണ്ട. പങ്കാളി കൂടെയുള്ളപ്പോള്‍ ചെയ്യില്ലെങ്കിലും ഒറ്റയ്ക്കുള്ളപ്പോള്‍ മറ്റു സ്ത്രീകളെ ഇവര്‍ ശ്രദ്ധിയ്ക്കുക തന്നെ ചെയ്യും. തന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന്‍ എല്ലാ കാര്യങ്ങളും തന്നോട് തുറന്നുപറയുമെന്ന പ്രതീക്ഷയും വേണ്ട്. തുറന്നു പറയാത്ത പല കാര്യങ്ങളുമുണ്ടാകാം. വിവാഹത്തോടെ കൂട്ടുകാര്‍ക്കൊപ്പം ചെലവാക്കുന്ന സമയം ഒഴിവാക്കി തനിക്കൊപ്പം ചെലവാക്കുമെന്ന ധാരണയും വേണ്ട്. കൂട്ടുകാര്‍ പുരുഷനെപ്പോഴും പ്രധാനം തന്നെ. ഭാര്യയ്ക്കു വേണ്ടി കൂട്ടുകാരെ ഉപേക്ഷിക്കുന്നവര്‍ ചുരുക്കമായിരിക്കും. തനിക്ക് വേണ്ട സാധനങ്ങള്‍ പറയാതെ അറിഞ്ഞ് പങ്കാളി സമ്മാനമായി വാങ്ങിത്തരുമെന്ന ധാരണയും വേണ്ട. മിക്കവാറും പുരുഷന്മാര്‍ക്കും സ്വന്തം കാറ് സ്ത്രീകള്‍ക്കോടിയ്ക്കാന്‍ കൊടുക്കുന്നത് താല്‍പര്യമില്ലാത്ത കാര്യമായിരിക്കും. ആവശ്യപ്പെട്ടാല്‍ കൊടുക്കുമെങ്കിലും ഇത് താല്‍പര്യത്തോടെയായിരിക്കില്ല. അമ്മായിയമ്മയുമായി വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവ് തന്റെ ഭാഗത്തു നില്‍ക്കുമെന്നും സ്ത്രീകള്‍ പ്രതീക്ഷിക്കരുത്. ഭര്‍ത്താവിന്റെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാല്‍ എന്തിനെന്നു ചോദിക്കരുതെന്ന പ്രതീക്ഷയും വേണ്ട. ഇത് പുരുഷന്മാര്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമില്ല. പ്രണയിക്കുമ്പോഴുള്ള അതേ പ്രണയം വിവാഹശേഷവും പുരുഷന്‍ കാണിക്കുമെന്ന പ്രതീക്ഷ വേണ്ട്. പ്രണയം മനസിലുണ്ടെങ്കില്‍ പോലും ഇതു മുന്‍പത്തെ പോലെ പ്രകടിപ്പിച്ചുവെന്നു വരില്ല.

No comments:

Post a Comment