Monday, July 21, 2014

ഭക്ഷണത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍

ഭക്ഷണത്തെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരിക്കും വിശ്വസിക്കാന്‍ തന്നെ പ്രയാസകരമായ കാര്യങ്ങള്‍ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. വാഴപ്പഴം മണപ്പിക്കുന്നത് തൂക്കം കുറയ്ക്കാന്‍ സഹായിക്കും - സ്‌മെല്‍ അന്റ് ടേസ്റ്റ് ട്രീറ്റ്‌മെന്റിലൂടെ നടത്തിയ പഠനങ്ങളാണ് ഇത്തരം ഒരു വസ്തുത മുന്നോട്ട് വയ്ക്കുന്നത്. ന്യൂട്ട്‌റല്‍ പഴങ്ങളുടെ മണം ഭക്ഷണത്തോടുള്ള ആര്‍ത്തിയും വിശപ്പും കുറയ്ക്കും എന്നാണ് പഠനം പറയുന്നത്. ഇതുപോലെ ഗ്രീന്‍ ആപ്പിളിന്റെ മണവും നിങ്ങളുടെ വിശപ്പ് കുറയ്ക്കും എന്നാണ് പഠനം പറയുന്നത്. ഡിന്നര്‍ എന്ന വാക്ക് വന്നത് ബ്രേക്ക് ഫാസ്റ്റില്‍ നിന്നും - ഡിന്നര്‍ എന്ന വാക്ക് ഉണ്ടായത് ഡിസ്‌നെര്‍ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം തന്നെ ബ്രേക്ക്ഫാസ്റ്റ് എന്നാണ്. പിന്നീട് ഒരു ദിവസം ഒരാള്‍ കഴിക്കുന്ന ഏറ്റവും വലിയ ഭക്ഷണത്തിന് ഈ പേര് ലഭിക്കുകയായിരുന്നു ജപ്പാനില്‍ ചതുരത്തിലുള്ള തണ്ണിമത്തനുണ്ട് - ജപ്പാനിലെ കാര്‍ഷിക പുരോഗതിയുടെ ലക്ഷണം കൂടിയാണ് അവിടെ വില്‍ക്കുന്ന ചതുരത്തിലുള്ള തണ്ണിമത്തന്‍. ഉള്ളി, ആപ്പിള്‍, ഉരുളകിഴങ്ങ് എന്നിവയ്ക്ക് ഒരേ സ്വാദാണ് - ഇവയ്ക്ക് വ്യത്യസ്ഥ സ്വാദ് തോന്നുവാന്‍ കാരണം അതിന്റെ മണം കാരണമാണെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇവയക്ക് ഒക്കെ ഇളം മധുരമാണ് സ്വാദ്. തേന്‍ ഒരിക്കലും കേടാകില്ല - നിങ്ങള്‍ക്ക് 1000 വര്‍ഷം പഴക്കമുള്ള തേന്‍വരെ രുചിക്കാം. ഈജിപ്തിലെ മമ്മികളുടെ ശവകുടീരത്തില്‍ നിന്നും വരെ കേടാകാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള തേന്‍ കിട്ടിയിട്ടുണ്ട്. ഇടതുകൈ കൊണ്ട് ഭക്ഷണം കഴിക്കുന്നയാള്‍ മിത ആഹാരിയായിരിക്കും - യൂണിവേഴ്സ്റ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ നടത്തിയ പഠനമാണ് ഇത് പറയുന്നത് ലോകത്തിലെ മെനുവിലെ ഏറ്റവും വലിയ ഭക്ഷണ ഐറ്റം ഒരു ഒട്ടകത്തെ പൊരിച്ച് എടുത്തതാണ് - ഗിന്നസ് ബുക്കില്‍ വരെ എത്തിയ വിഭവമാണിത്. യമനി ഭക്ഷണമാണിത് ഒരു പൊരിച്ച് വച്ച ഒട്ടകത്തിനുള്ളില്‍ ഒരു ആടിനെ പൊരിച്ച് വയ്ക്കും, അതിന്റെ ഉള്ളില്‍ ഒരു കോഴിയെ പൊരിച്ച് വയ്ക്കും, അതിന് ഉള്ളില്‍ മുട്ടവയ്ക്കും ഇതാണ് ഈ ഭക്ഷണത്തിന്റെ ഘടന ആപ്പിള്‍ കുരു വിഷമാണ്- ആപ്പിള്‍ കുരുവില്‍ ഉള്‍കൊള്ളുന്ന അമൈഗാഡളിനാണ് ഇതില്‍ വില്ലനാകുന്നത് ഇത് ചവയ്ക്കുമ്പോള്‍ ഡൈജസ്റ്റീവ് എന്‍സൈമുമായി ചേരുമ്പോള്‍ അത് സൈനൈഡായി മാറുന്നു എന്നാണ് ഗവേഷണം പറയുന്നത്. എന്നാല്‍ ഇതിന്റെ അളവ് കുറവായതിനാല്‍ വലിയ പ്രശ്‌നം ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. - See more at: http://www.asianetnews.tv/life/article/14439_Food-Facts-You-Won-t-Believe-Are-Actually-True#sthash.7pxKnlvF.dpuf

No comments:

Post a Comment