Tuesday, July 29, 2014

ഹവായിയിലെ വിമാനദുരന്തം ലൈവ്

ഒരുപക്ഷെ ജീവിതത്തിൽ ഇന്നോളം ഇതുപോലൊരു ദൃശ്യത്തിന് നിങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ടാകില്ല. ഹവായിയിൽ വിമാനം കടലിലേയ്ക്ക് വീണപ്പോൾ അതിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ഒരു ലൈവ് വീഡിയോ.. വിമാനം കടലിലേയ്ക്ക് ഇടിച്ചിറങ്ങുന്നതും വിമാനത്തിനുള്ളിലെയ്ക്ക് വെള്ളം ഇരച്ചു കയറുന്നതും, ഒടുവിൽ വിമാനം വെള്ളത്തിലേയ്ക്ക് താഴ്ന്നു പോകുന്നതും ഞെട്ടലോടെ കണ്ടിരിക്കാം.. കയ്യിലുണ്ടായിരുന്ന കരയിലും വെള്ളത്തിലും ഷൂട്ട്‌ ചെയ്യാവുന്ന ഗോ-പ്രൊ ക്യാമറയിൽ യാത്രാദൃശ്യ ഷൂട്ട്‌ ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ ലഭിച്ചത്.

Thursday, July 24, 2014

മുടി വളരാൻ ചില പൊടിക്കൈകൾ

മുടി ഇടതൂർന്ന് വളരാൻ ഇതാ ചില പൊടിക്കൈകൾ. നെല്ലിയ്ക്ക ചതച്ച് പാലിലിട്ടു വച്ച് ഒരു ദിവസത്തിനു ശേഷം തലയിൽ പുരട്ടി തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുക. ആഴ്ചയിൽ മൂന്നു ദിവസം ഇങ്ങനെ ചെയ്താൽ മുടി തഴച്ചു വളരും. ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിച്ചാൽ തലമുടി ഇടതൂർന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഇല്ലാതാകും. കുന്തിരിക്കം പുകച്ച് തലമുടിയിൽ അതിന്റെ പുക കൊള്ളിക്കുന്നതു മുടി വളരാനും പേൻ ശല്യം കുറയ്ക്കാനും സഹായിക്കും. തലയിൽ തൈര് തേച്ചു പിടിപ്പിച്ചു കുളിച്ചാൽ തലയ്ക്കു കുളിർമ ലഭിക്കുകയും മുടിയുടെ കറുപ്പ് നിറം വർദ്ധിക്കുകയും ചെയ്യും.

Tuesday, July 22, 2014

പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിൾ

നാട്ടിൻപുറങ്ങളിൽ സുലഭമായ പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിൾ എന്നാണ് അറിയപ്പെടുന്നത്. ഓറഞ്ചിനേക്കാൾ അഞ്ചിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. അധികം പഴുത്താൽ വിറ്റാമിൻ സി കുറയും. കാൽസ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചർമത്തിൽ ചുളിവ് വീഴാതിരിക്കാൻ സഹായിക്കുകയും മോണയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ആമാശായ സംബന്ധിയായ പ്രശ്നങ്ങൾക്ക് പേരയ്ക്ക കഴിക്കുന്നത്​ നല്ലതാണ്. ഇതു ബാക്ടീരിയക്കെതിരെ പ്രവർത്തിക്കും. നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കുന്നത് നല്ലതാണ്. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം.

Monday, July 21, 2014

ഭക്ഷണത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍

ഭക്ഷണത്തെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരിക്കും വിശ്വസിക്കാന്‍ തന്നെ പ്രയാസകരമായ കാര്യങ്ങള്‍ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. വാഴപ്പഴം മണപ്പിക്കുന്നത് തൂക്കം കുറയ്ക്കാന്‍ സഹായിക്കും - സ്‌മെല്‍ അന്റ് ടേസ്റ്റ് ട്രീറ്റ്‌മെന്റിലൂടെ നടത്തിയ പഠനങ്ങളാണ് ഇത്തരം ഒരു വസ്തുത മുന്നോട്ട് വയ്ക്കുന്നത്. ന്യൂട്ട്‌റല്‍ പഴങ്ങളുടെ മണം ഭക്ഷണത്തോടുള്ള ആര്‍ത്തിയും വിശപ്പും കുറയ്ക്കും എന്നാണ് പഠനം പറയുന്നത്. ഇതുപോലെ ഗ്രീന്‍ ആപ്പിളിന്റെ മണവും നിങ്ങളുടെ വിശപ്പ് കുറയ്ക്കും എന്നാണ് പഠനം പറയുന്നത്. ഡിന്നര്‍ എന്ന വാക്ക് വന്നത് ബ്രേക്ക് ഫാസ്റ്റില്‍ നിന്നും - ഡിന്നര്‍ എന്ന വാക്ക് ഉണ്ടായത് ഡിസ്‌നെര്‍ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം തന്നെ ബ്രേക്ക്ഫാസ്റ്റ് എന്നാണ്. പിന്നീട് ഒരു ദിവസം ഒരാള്‍ കഴിക്കുന്ന ഏറ്റവും വലിയ ഭക്ഷണത്തിന് ഈ പേര് ലഭിക്കുകയായിരുന്നു ജപ്പാനില്‍ ചതുരത്തിലുള്ള തണ്ണിമത്തനുണ്ട് - ജപ്പാനിലെ കാര്‍ഷിക പുരോഗതിയുടെ ലക്ഷണം കൂടിയാണ് അവിടെ വില്‍ക്കുന്ന ചതുരത്തിലുള്ള തണ്ണിമത്തന്‍. ഉള്ളി, ആപ്പിള്‍, ഉരുളകിഴങ്ങ് എന്നിവയ്ക്ക് ഒരേ സ്വാദാണ് - ഇവയ്ക്ക് വ്യത്യസ്ഥ സ്വാദ് തോന്നുവാന്‍ കാരണം അതിന്റെ മണം കാരണമാണെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇവയക്ക് ഒക്കെ ഇളം മധുരമാണ് സ്വാദ്. തേന്‍ ഒരിക്കലും കേടാകില്ല - നിങ്ങള്‍ക്ക് 1000 വര്‍ഷം പഴക്കമുള്ള തേന്‍വരെ രുചിക്കാം. ഈജിപ്തിലെ മമ്മികളുടെ ശവകുടീരത്തില്‍ നിന്നും വരെ കേടാകാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള തേന്‍ കിട്ടിയിട്ടുണ്ട്. ഇടതുകൈ കൊണ്ട് ഭക്ഷണം കഴിക്കുന്നയാള്‍ മിത ആഹാരിയായിരിക്കും - യൂണിവേഴ്സ്റ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ നടത്തിയ പഠനമാണ് ഇത് പറയുന്നത് ലോകത്തിലെ മെനുവിലെ ഏറ്റവും വലിയ ഭക്ഷണ ഐറ്റം ഒരു ഒട്ടകത്തെ പൊരിച്ച് എടുത്തതാണ് - ഗിന്നസ് ബുക്കില്‍ വരെ എത്തിയ വിഭവമാണിത്. യമനി ഭക്ഷണമാണിത് ഒരു പൊരിച്ച് വച്ച ഒട്ടകത്തിനുള്ളില്‍ ഒരു ആടിനെ പൊരിച്ച് വയ്ക്കും, അതിന്റെ ഉള്ളില്‍ ഒരു കോഴിയെ പൊരിച്ച് വയ്ക്കും, അതിന് ഉള്ളില്‍ മുട്ടവയ്ക്കും ഇതാണ് ഈ ഭക്ഷണത്തിന്റെ ഘടന ആപ്പിള്‍ കുരു വിഷമാണ്- ആപ്പിള്‍ കുരുവില്‍ ഉള്‍കൊള്ളുന്ന അമൈഗാഡളിനാണ് ഇതില്‍ വില്ലനാകുന്നത് ഇത് ചവയ്ക്കുമ്പോള്‍ ഡൈജസ്റ്റീവ് എന്‍സൈമുമായി ചേരുമ്പോള്‍ അത് സൈനൈഡായി മാറുന്നു എന്നാണ് ഗവേഷണം പറയുന്നത്. എന്നാല്‍ ഇതിന്റെ അളവ് കുറവായതിനാല്‍ വലിയ പ്രശ്‌നം ഉണ്ടാകുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. - See more at: http://www.asianetnews.tv/life/article/14439_Food-Facts-You-Won-t-Believe-Are-Actually-True#sthash.7pxKnlvF.dpuf

Sunday, July 20, 2014

Body Builder Kid AMAZING MUST WATCH


മുടികൊഴിച്ചില്‍ തടയുന്ന മൂന്ന് ഭക്ഷണപദാര്‍ഥങ്ങള്‍

മുടികൊഴിച്ചില്‍ പണ്ടെന്നത്തേക്കാളും ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ചെറുപ്പക്കാരിലെ പ്രധാന സൗന്ദര്യപ്രശ്‌നവും ഇന്ന് മുടികൊഴിച്ചിലാണ്. ഇടതൂര്‍ന്ന സുന്ദരമായ മുടി ഇന്ന് പെണ്ണിനെപ്പോലെ തന്നെ ആണിനും പ്രധാനമാണ്. പാരമ്പര്യം, കാലാവസ്ഥ, ഉപയോഗിക്കുന്ന വെള്ളം, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും മുടി കൂടുതല്‍ വളരാനും നിരവധി ക്രീമുകളും മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും പ്രയോജനപ്രദമല്ലെന്ന് അനുഭവസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഭക്ഷണരീതിയിലെ മാറ്റങ്ങളിലൂടെ മുടികൊഴിച്ചില്‍ ഒരു വലിയപരിധി വരെ തടയാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഇനിപ്പറയുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ മുടികൊഴിച്ചില്‍ തടയുന്നു. മത്സ്യം: മത്സ്യങ്ങള്‍, പ്രത്യേകിച്ച് 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സല്‍മണ്‍ (കോരമീന്‍) മത്സ്യം കഴിക്കുന്നത് മുടികൊഴിച്ചില്‍ തടയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പട്ട വസ്തുതയാണ്. പച്ചനിറത്തിലുള്ള പച്ചക്കറികള്‍: പച്ചച്ചീര പോലുള്ള പച്ചക്കറികളില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിന്റെ കൂടെ കറികളായോ ജ്യൂസായോ ഉള്‍പ്പെടുത്തുന്നത് മുടികൊഴിച്ചില്‍ തടയാനും മുടി ഫലപ്രദമായി വളരാനും സഹായകരമാണ്. കാരറ്റ്: കാരറ്റില്‍, വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്ന ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടി വളര്‍ത്തുന്ന ചിലതരം എണ്ണകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ആയതിനാല്‍ കാരറ്റ് കേശസംരക്ഷണത്തിന് ഉത്തമമായ ഭക്ഷണപദാര്‍ഥമാണ്.

Saturday, July 19, 2014

ഓംലൈറ്റിന് രുചി കൂട്ടാന്‍

ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരവും അതിനാല്‍ത്തന്നെ ബാച്ചിലേഴ്‌സിന്റെ സ്ഥിരം ഭക്ഷണവുമാണ് ഓംലൈറ്റ്. പച്ചക്കറികള്‍ വാങ്ങി സൂക്ഷിച്ച് കറി വയ്ക്കുന്നതിനേക്കാള്‍ ഏറെപ്പേര്‍ക്കും പലപ്പോഴും ആശ്രയം മുട്ട വിഭവങ്ങളാണ്. പാചകത്തിന് മുമ്പ് മുട്ട ചീഞ്ഞതാണോയെന്ന് എങ്ങിനെ അറിയാനാകും? മുട്ട ഒന്നു വെള്ളത്തിലിട്ടാല്‍ മതി. വെള്ളത്തില്‍ പൊങ്ങികിടക്കുന്നുവെങ്കില്‍ ഉറപ്പിക്കാം മുട്ട അഴുകിയിട്ടുണ്ടെന്ന്. ഓംലൈറ്റിന് രുചി കൂട്ടാനായി ഒരു സൂത്രവിദ്യയുണ്ട്. മുട്ട അടിക്കുമ്പോള്‍ ഒരു സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്തു നോക്കൂ. ഇനി ഒരല്‍പ്പം സേരി പൗഡര്‍ കൂടി ചേര്‍ത്താല്‍ രുചിക്കൊപ്പം ചന്തവും കൂടും.

ഈ പെണ്ണുങ്ങളെ കൊണ്ട് തോറ്റ്,, ഇവര്‍ എന്നെ ചിരിപ്പിച്ചു കൊല്ലും..


റിമി ടോമിക്ക് ഇതില്‍ കയറാന്‍ പേടി

സ്റ്റേജുകളില്‍ ആടി പാടാന്‍ മിടുക്കിയായ റിമി ടോമിക്ക് ഫ്ലൈറ്റില്‍ കയറാന്‍ പേടിയാണത്രേ. അടുത്തയിടെ ഒരു അഭിമുഖത്തിലാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഫ്ലൈറ്റ് യാത്രയില്‍ റിമിയ്ക്കൊപ്പമുണ്ടായിരുന്നത് ഗീതു മോഹന്‍ദാസായിരുന്നു. ഫ്ലൈറ്റ് പറന്ന് പൊന്തിയപ്പോള്‍ റിമി ഗീതുവിന്റെ കൈക്കിട്ട് ഒരു ഇടികൊടുത്തുവെന്നാണ് വാര്‍ത്ത. ഗീതു അന്ന് ഗര്‍ഭിണിയുമായിരുന്നു. ലോകത്ത് രണ്ടേ രണ്ട് കാര്യത്തെ മാത്രമേ റിമിക്ക് ഭയമുള്ളു. ഒന്ന് വിമാനവും രണ്ട് നായയും.

Thursday, July 17, 2014

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൊരിഞ്ഞ യൂദ്ധത്തില്‍ !

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും തമ്മില്‍ പൊരിഞ്ഞ യൂദ്ധം. കാറിന് ഇഷ്ട നമ്പര്‍ കിട്ടാനാണ് താരങ്ങള്‍ തമ്മില്‍ ലക്ഷങ്ങള്‍ മുടക്കി പൊരിഞ്ഞ യുദ്ധം നടക്കുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പറാണ് 369. മോഹന്‍ലാലിന്റെ ഭാഗ്യ നമ്പര്‍ 1. ദിലീപിന്റേത് ഒമ്പത്. ആഡംബര കാറുകള്‍ പുതുതായി ഇറങ്ങുമ്പോള്‍ ഇവരെക്കൂടാതെ മറ്റു പ്രധാന താരങ്ങളും ലക്ഷങ്ങള്‍ മുടക്കി ഇഷ്ട നമ്പറിന് ലേലം വിളിക്കും. 'സി ബി' സീരിസാണ് ഇത്തണവ ലേലത്തില്‍ താരങ്ങളെ നിരത്തിയത്. സിബി-1 മോഹന്‍ലാലും മല്‍സരമില്ലാതെ സി ബി-9 ദിലീപും സ്വന്തമാക്കി. മമ്മൂട്ടിയുടെ ഇഷ്ട നമ്പറായ സിബി-369 അടുത്ത തിങ്കളാഴ്ച ലേലം ചെയ്യും.

ഈ ചിത്രത്തിലെ നായകനും വില്ലനും സന്തോഷ പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ നാലാമത്തെ സിനിമയാണ് കാളിദാസന്‍ കവിതയെഴുതുകയാണ്. സെന്‍സര്‍ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും. ഇതിന്റെ സംവിധാനം അടക്കം എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്തിരിക്കുന്നത്. നീലിമ നല്ല കുട്ടിയാണ്, ടിന്റുമോന്‍ എന്ന കോടിശ്വരന്‍ എന്നിവയാണ് പണ്ഡിറ്റിന്റെ അടുത്ത സിനിമകള്‍. അതില്‍ നീലിമ നല്ല കുട്ടിയില്‍ നായകനും വില്ലനും ആകുന്നതും പണ്ഡിറ്റ് തന്നെ.

Wednesday, July 16, 2014

നിങളുടെ മൊബൈൽ നമ്പർ വച്ചു നിങളുടെ വയസ് പറയാം ഇതാ .

Post by

കാരറ്റ് കിഴങ്ങുവർഗത്തിലെ റാണി


കിഴങ്ങുവർഗത്തിലെ റാണിയായി അറിയപ്പെടുന്ന കാരറ്റ് ഔഷധവീര്യമുള്ള ഭക്ഷ്യവസ്തുവാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. ചർമസംരക്ഷണത്തിന് പാലിൽ അരച്ചുചേർത്ത പച്ചക്കാരറ്റ് ഉത്തമമാണ്. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലിൽ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടുന്നത് നന്ന്. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകൾ ശുചിയാക്കാൻ എളുപ്പമാർഗമാണ്. ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. രണ്ടു ടേബിൾ സ്പൂൺ കാരറ്റുനീര് തേൻ ചേർത്ത് കഴിച്ചാൽ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളർച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്.

കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങൾ

നാട്ടിൻപുറങ്ങളിൽ സുലഭമായ കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങൾ നിരവധിയാണ്. ത്വക്ക് രോഗങ്ങൾ, ശരീരത്തിലെ നിറംമാറ്റം, ചൊറിച്ചിൽ എന്നിവയ്ക്ക് ഉത്തമ ഒഷധമാണ് ഇവ. അഞ്ചാംപനി, ചിക്കൻപോക്സ് തുടങ്ങിയവ മൂലം ശരീരത്തിലുണ്ടാകുന്ന പാടുകൾ മാറ്റാൻ കസ്തൂരിമഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടി വെള്ളത്തിലരച്ചിടുന്നതു ഗുണപ്രദമാണ്. രക്തശുദ്ധി വരുത്തുന്നതും നിറം വർദ്ധിപ്പിക്കാനും പാടുകൾ മാറ്റാനും ഉപയോഗിക്കാം. ദിവസവും കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കസ്തൂരിമഞ്ഞളും ചന്ദനവും ചേർത്ത് ലേപനമാക്കി ശരീരത്തിൽ തേച്ച് കുളിച്ചാൽ ശരീര ദുർഗന്ധം ഇല്ലാതാവുകയും നല്ല നിറം വയ്ക്കുകയും ചെയ്യും. കസ്തൂരിമഞ്ഞൾ നന്നായി പൊടിച്ചു വെള്ളത്തിൽ കുഴച്ചു ശരീരത്തിൽ പുരട്ടിയാൽ കൊതുകുശല്യവും കുറയും.

അപൂർവകാഴ്ചകൾ വല്ലപോഴെ കാണാൻ പറ്റു..


ജയ്പൂരിലെ അടുക്കള കാണാന്‍ ബില്‍ ക്ലിന്റനെത്തി

ജയ്പൂര്‍: കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഗവണ്‍മെന്റിതര സംഘടന അക്ഷയ് പാത്രയുടെ അടുക്കള കാണാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ജയ്പൂരില്‍ എത്തി. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഏഷ്യാ പസഫിക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ക്ലിന്റന്‍ ഇന്ത്യയിലെത്തിയത്. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ജഗതാപുരയിലെ അടുക്കളയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ക്ലിന്റന്‍ ഇവിടെ കുട്ടികള്‍ക്ക് ഭക്ഷണവും വിളമ്പിക്കൊടുത്തു. തിങ്കളാഴ്ച രാത്രിയാണ് ക്ലിന്റനും പ്രതിനിധി സംഘവും ജയ്പൂരിലെത്തിയത്. ക്ലിന്റന് ഊഷ്മളമായ സ്വീകരണവും നല്‍കി. © Siraj Daily ● Read more ► http://www.sirajlive.com/2014/07/16/113667.html

Tuesday, July 15, 2014

കൊടും ചൂടിനിടയില്‍ ആകാശത്തു നിന്നും കല്ലുമഴ(Freak hail storm hits Siberian beach in mid-summer -


കൊടും ചൂടില്‍ നിന്ന് അല്‍പം ആശ്വാസം തേടി വെള്ളത്തിലിറങ്ങാനെത്തിയവര്‍ കല്ലുമഴ പെയ്തതോടെ നദിയില്‍ നിന്നും ബീച്ചില്‍ നിന്നും കയറി പരന്നോടി. സൈബീരിയയിലെ ഓബ് നദീ തീരത്താണ് സംഭവം. ഒരു ഗോള്‍ ബോളിനോളം വലിപ്പമുള്ള ഐസ് കട്ടകളാണ് ആകാശത്തു നിന്നു വര്‍ഷിച്ചത്. പൊടുന്നനെയുണ്ടായ കല്ലുമഴയില്‍ പരിഭ്രാന്തരായി നദിയിലും ബീച്ചിലുമുണ്ടായിരുന്നവരെല്ലാം നാലു പാടും പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു. ആകാശത്തു നിന്ന വെടിയുണ്ടകള്‍ പെയ്ത പോലെയായിരുന്നു ഇതെന്ന് ബീച്ചിലുണ്ടായിരുന്ന ഒരാള്‍ പ്രതികരിച്ചതായി ദ സൈബീരിയന്‍ സ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ഗത്തില്‍ നിന്നുണ്ടായ ആക്രമണമെന്നാണ് മറ്റൊരാള്‍ വിശേഷിപ്പിച്ചത്.

മമ്മൂട്ടി സയന്‍സ്‌ കോളമിസ്‌റ്റാകുന്നു

സമയം അത്ര അനുകൂലമൊന്നുമല്ലെങ്കിലും പുതുമുഖ സംവിധായകര്‍ ഇപ്പോഴും ഭാഗ്യം അര്‍പ്പിക്കുന്ന സൂപ്പര്‍താരം മമ്മൂട്ടി തന്നെ. അതുകൊണ്ട്‌ തന്നെ സൂപ്പര്‍താരത്തിന്‌ തിരക്കിന്‌ കുറവൊന്നുമില്ല. സംവിധായകന്‍ ജോഷിയുടെ സഹായിയായിരുന്ന ജമാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടി സയന്‍സ്‌ കോളമിസ്‌റ്റാകുന്നു. ജമാല്‍ തന്നെ സ്‌ക്രിപ്‌റ്റ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്‌തമായ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നു എന്ന്‌ മാത്രമാണ്‌ ചിത്രത്തെക്കുറിച്ചുള്ള ഏക വിശേഷം. കൊച്ചി, ഡല്‍ഹി, ബംഗലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിട്ടാണ്‌ ഷൂട്ടിംഗ്‌. ചിത്രത്തിലെ നായിക തീരുമാനമായിട്ടില്ല. കരിയറില്‍ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടി ഒരു കോളമിസ്‌റ്റിനെ അവതരിപ്പിക്കുന്നത്‌ ഇതാദ്യമാണ്‌. സമീപകാലത്ത്‌ യുവനിരയുടെ തള്ളിക്കയറ്റം വന്നതോടെ സൂപ്പര്‍താരത്തിന്‌ കാര്യങ്ങള്‍ അത്ര വിജയമല്ല. തുടര്‍ച്ചയായി അനേകം പരാജയങ്ങള്‍ വന്നെങ്കിലൂം അനേകം മമ്മൂട്ടിസിനിമകളാണ്‌ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്‌. സലാം ബാപ്പു സംവിധായകനാകുന്ന മംഗ്‌ളീഷ്‌, വേണുവിന്റെ സംവിധാന സംരംഭമായ മുന്നറിയിപ്പ്‌ എന്നിവയ്‌ക്ക് പുറമേ കമലും മമ്മൂട്ടിച്ചിത്രത്തിനായി പദ്ധതിയിടുന്നുണ്ട്‌. - See more at: http://www.mangalam.com/cinema/latest-news/206724#sthash.WYbCvFVN.7CKJzwuu.dpuf

കിടപ്പറയില്‍ പ്രശ്‌നം? ആപ്പിള്‍ കഴിച്ചു നോക്കൂ!

ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ ത്രസിപ്പിക്കുന്ന ഇരവുകളുടെ കാലമായിരിക്കും. പക്ഷേ കാലം പോകെ പോകെ കിടപ്പറയിലെ രസച്ചരട്‌ അയഞ്ഞു പോയേക്കാം. എന്നാല്‍ ലൈംഗിക സ്വപ്‌നങ്ങള്‍ക്ക്‌ മങ്ങലേറ്റ സ്‌ത്രീകള്‍ക്ക്‌ പ്രതീക്ഷയ്‌ക്ക് വകയുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌. ആപ്പിള്‍ കഴിച്ചാല്‍ സ്‌ത്രീകളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുമെന്നാണ്‌ 'ആര്‍ക്കൈവ്‌സ് ഓഫ്‌ ഗൈനക്കോളജി ആന്‍ഡ്‌ ഒബ്‌സ്റ്റട്രിക്‌സ്' ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്‌. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ്‌ കണ്ടെത്തല്‍. ഇറ്റലിയില്‍ 18 നും 43 നും ഇടയില്‍ പ്രായമുളള 731 സ്‌ത്രീകളിലാണ്‌ പഠനം നടത്തിയത്‌. ഇവരെ രണ്ട്‌ സംഘങ്ങളായി തിരിച്ച ശേഷം ഒരു വിഭാഗത്തിലുളളവര്‍ക്ക്‌ ദിവസേന ഒന്നോ രണ്ടോ ആപ്പിള്‍ വീതം നല്‍കി. അതേസമയം, മറ്റേ വിഭാഗത്തിന്‌ ആപ്പിള്‍ നല്‍കിയതേയില്ല. ഇതിനു ശേഷം ഇരു വിഭാഗത്തിന്റെയും 'ഫീമെയില്‍ സെക്ഷ്വല്‍ ഫങ്‌ഷന്‍ ഇന്‍ഡക്‌സ്' പരിശോധിച്ചപ്പോഴാണ്‌ കാര്യമായ വ്യത്യാസം കണ്ടെത്തിയത്‌. ആപ്പിള്‍ കഴിച്ച സ്‌ത്രീകളില്‍ കൂടിയ തോതില്‍ ലൈംഗികോദ്ദീപനം ഉണ്ടായതായും ഇവര്‍ക്ക്‌ രതിമൂര്‍ഛ ലഭിച്ചതായും പഠനത്തില്‍ കണ്ടെത്തി. ആപ്പിളില്‍ ആന്റി ഓക്‌സിഡന്റുകളും പോളിഫിനോള്‍സും ധാരാളമടങ്ങിയിട്ടുണ്ട്‌. ഇവ ലൈംഗികാവയവങ്ങളിലേക്കുളള രക്‌തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചതാണ്‌ സ്‌ത്രീകളുടെ ലൈംഗിക ജീവിതത്തില്‍ വ്യത്യാസമുണ്ടാക്കിയതെന്നാണ്‌ പഠനം നടത്തിയവരുടെവിലയിരുത്തല്‍. - See more at: http://www.mangalam.com/health/sex/206737#sthash.At2x5YJk.YW4Jkddm.dpuf

പട്ടാളക്കാരനായി പൃഥ്വി എത്തുന്നു

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയുന്ന പിക്കറ്റ് 43 ആഗസ്റ്റിൽ പ്രേക്ഷകരിലെത്തും. ബോളിവുഡ് നടൻ ജാവേദ് ജഫ്രിയാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഇന്ത്യൻ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാൻ പട്ടാളക്കാരൻ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43.

ഏത്തപ്പഴം തിന്നാൽ പലതുണ്ട് കാര്യങ്ങൾ

ഊർജ്ജത്തിന്റെ കലവറയാണ് ഏത്തപ്പഴമെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു. രോഗങ്ങൾ തടയാനും ഇതിന് കഴിയും. ധാരാളം നാരുകളടങ്ങിയതിനാൽ ദഹനപ്രക്രിയയെ ഇത് സഹായിക്കുന്നു. ഗ്ലൂക്കോസ്, സൂക്‌റോസ്, ഫ്രക്‌ടോസ് മുതലായ പ്രകൃതിദത്തമായ പഞ്ചസാരകളും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

മലയാള സിനിമയിലെ ഒരു കാണാ കാഴ്ച്ച


മലയാള സീരിയലിൽനിന് സിനിമയിലേക് ആളെ മനസ്സിലായോ VIDEO 1


മലയാള സീരിയലിൽനിന് സിനിമയിലേക് ആളെ മനസ്സിലായോVIDEO


Monday, July 14, 2014

ആക്ഷൻ ഹീറോ മെഗാസ്റ്റാർ


PLEASE .. സഹിക്കാൻ പറ്റുമെങ്കിൽ മാത്രം ൽമതി !


ഒരു ടിവി ഷോയ്ക്കിടയില്‍ മലയാളം സീരിയല്‍ നടിയുടെ ഭരണിപ്പാട്ട്


ഇങ്ങനെയും പണി കൊടുക്കാന്‍ പാടുണ്ടോ


നല്ല പിടക്കണ മീനുകള്‍


പണം കൈയില്‍ നില്‍ക്കുന്നില്ലേ? വഴിയുണ്ട്...

പണവരവ് ധാരാളം, എന്നാല്‍ എല്ലാം ചെലവാകാന്‍ അധികസമയമൊന്നും എടുക്കുന്നുമില്ല. അത്യാവശ്യം വരുമ്പോള്‍വീണ്ടും കടം മേടിക്കല്‍ തന്നെ ശരണം. അതല്ല എങ്കില്‍, പണം കൈയിലേക്ക് വരുന്നതേ ഇല്ല. ചെലവുകളാണെങ്കില്‍ ധാരാളവും. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെ കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ കഴിഞ്ഞേക്കും. പണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ഒരു ലൈറ്റ് എങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാനും അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് വേണം പണപ്പെട്ടി സൂക്ഷിക്കേണ്ടത്. പണം സൂക്ഷിക്കേണ്ടത് ഏതു മുറികളില്‍ വേണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. തെക്ക് പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളില്‍ വേണം പണം സൂക്ഷിക്കേണ്ടത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നു വരും. തെക്ക് പടിഞ്ഞാറെ മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. തെക്കു കിഴക്കേ മുറിയില്‍ പണം സൂക്ഷിക്കുന്നത് മോഷണം അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്ക് പടിഞ്ഞാറെ മുറിയിലാണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ പണം വളരെ വേഗം ചെലവാകും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലം.

Sunday, July 13, 2014

കത്തുപിടിച്ച ഗ്യാസ് സിലിന്‍ഡര്‍ എങ്ങനെ സുരക്ഷിതമായി അണയ്ക്കാം...


എലിയെ പിടിക്കാന്‍ ചെലവായത് 2 ലക്ഷം രൂപ

കോര്‍പ്പറേഷന്‍ ഭരണം എന്നു വച്ചാല്‍ ഇങ്ങനെ വേണം. ഇരുപത് എലിയെ പിടിക്കാന്‍ രണ്ടു ലക്ഷം രൂപ ചെലവ്. ബംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. കര്‍ണാടകയിലെ മല്ലേശ്വരത്തുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കാര്യാലയത്തില്‍ എലിശല്യം വ്യാപകമായതിനെ തുടര്‍ന്നാണ് എലികളെ പിടികൂടി നശിപ്പിക്കാന്‍ ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. ഇതിനായി മൂന്നു കമ്പനികള്‍ക്ക് അധികൃതര്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും 20 എലികളെ മാത്രമാണ് ഇവര്‍ക്ക് പിടികൂടി നശിപ്പിക്കാനായത്. അഥവാ ഒരെലിക്ക് 10000 രൂപ വീതം! വിവരവാകാശ നിയമപ്രകാരം യെഡിയൂര്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ എന്‍.ആര്‍ രമേശാണ് ഇക്കാര്യം ബിബിഎംപി കൗണ്‍സിലില്‍ ഉന്നയിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബിബിഎംപി തങ്ങളുടെ ഓഫീസ് നവീകരിക്കാന്‍ തീരുമാനിച്ചത്. ഫയലുകള്‍ സൂക്ഷിക്കുന്ന കബോര്‍ഡുകളില്‍ എലികള്‍ ചത്തുകിടക്കുന്നത് പതിവായതിനെ തുടര്‍ന്നായിരുന്നു നവീകരണം. 8000 രൂപ വിലയുളള കബോര്‍ഡിന് 16,000ത്തോളം രൂപ ചെലവയിച്ചതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എലികളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എത്ര തുക ചെലവഴിച്ചതെന്ന് കൗണ്‍സിലര്‍ ആരാഞ്ഞത്. എലികളെ പിടികൂടാന്‍ മല്ലേശ്വരത്തുളള കോര്‍പറേഷന്‍ ഹെഡ് ഓഫിസില്‍ തന്നെ 99,000 രൂപയിലധികമാണ് ബിബിഎംപി ചെലവഴിച്ചതത്രെ. 2013 ഒക്ടോബര്‍ 29 ലാണ് ബിബിഎംപി മൂന്ന് കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയത്. ഈയിനത്തില്‍ ഇതുവരെ 1.98 ലക്ഷം രൂപ ചെലവഴിച്ചെന്നും രേഖകള്‍ പറയുന്നു.

ഗായിക രഞ്ജിനി ജോസ്ന്റെ ഒരു ലിപ് ലോക്ക് അത് പബ്ലിക്‌ ആയിട്ടു ഒന് കണ്ടു നോക്ക്


ഇന് റിമി ടോമിയുടെ ഒരു കഥകളി കാണാം


Saturday, July 12, 2014

മോര് കുടിച്ചാലുള്ള ഗുണങ്ങൾ .

മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പറയുന്നത്. മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല, സണ്‍ടാന്‍ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ അകറ്റുന്നതിനും മോര് നല്ലതു തന്നെയാണ്. കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയം. സിങ്ക്,അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും. പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാലിനോട് അലര്‍ജിയുണ്ടെങ്കില്‍ പാല്‍ ഗുണങ്ങള്‍ മുഴുവനായും ലഭിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് പുളിച്ച മോര്.

മൂന്നു നേരവും ആഹാരം കഴിക്കുന്നവർ മാത്രം വായിക്കുക.

എന്തൊക്കെ സംഭവിച്ചാലും മുറ തെറ്റാതെ മൂന്നു നേരവും ആഹാരം കഴിക്കുന്നവരാണ്‌ നാം എല്ലാവരും . ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിച്ചാൽ രോഗങ്ങൾ ഉറപ്പാണ് . അത് മനസ്സിൽവച്ച് ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത്‌ ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക്‌ കഴിയുന്നതാണ്‌. വാരിവലിച്ചു കഴിക്കാതെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിക്കാമെന്ന്‌ കരുതുന്നവര്‍ ചുരുക്കം. ആഹാരം, നിദ്ര, എന്നിവ മനുഷ്യശരീരത്തിന് അത്യാവശ്യമായ രണ്ടു കാര്യങ്ങളാണ് . ഇതില്‍ ആഹാരമാണ്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌. നാം കഴിക്കുന്നത്‌ എന്തോ അതാണ്‌ നമ്മെ രൂപപ്പെടുത്തുന്നത്‌. ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ്‌ പാല്‍, നെയ്‌, പാല്‍ച്ചോറ്‌, പഴവര്‍ഗങ്ങള്‍ എന്നിവ. കാമ, ക്രോധ, ലോഭ, ഗുണങ്ങള്‍ എരിവ്‌, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട്‌ ഉയരാന്‍ സാധ്യതയുണ്ട്‌. ദഹിക്കാന്‍ പ്രയാസമേറിയതും, പോത്ത്‌, പന്നി എന്നിവയുടെ മാംസങ്ങള്‍, പഴകിയ ആഹാരസാധനങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും കാമ, ക്രോധ സ്വഭാവങ്ങളെ ഉയർത്തും എന്നാണ് പഠനങ്ങൾ പറയുന്നത് വീണ്ടും ചൂടാക്കിയവ വിഷത്തിനു തുല്യം. കഴിക്കുന്ന ആഹാരത്തിന്റെ അളവിനെക്കുറിച്ച്‌ ആചാര്യന്മാര്‍ വ്യക്‌തമായി പറയുന്നുണ്ട്‌. ആമാശയത്തിലുള്ള അളവിനെ നാലായി ഭാഗിച്ചാല്‍ അതില്‍ 2/4 ഭാഗം മാത്രമേ ഖര ആഹാരംകൊണ്ട്‌ നിറയ്‌ക്കേണ്ടതുള്ളു. 1/4 ഭാഗം ജലത്തിനായും 1/4 ഭാഗം വായുവിന്റെ സഞ്ചാരത്തിനായും വിധിച്ചിരിക്കുന്നു. ആഹാരത്തോടൊപ്പം സേവിക്കാവുന്ന പാനീയമാണ്‌ അനുപാനം എന്ന്‌ ആയുര്‍വേദം വിശേഷിപ്പിക്കുന്നത്‌. മിതമായ ചൂടിലുള്ള ശുദ്ധജലം ഏറ്റവും അഭികാമ്യം എങ്കിലും ആഹാരഗുണത്തെ ആശ്രയിച്ച്‌ അനുപാതം വ്യത്യസ്‌തമാകുന്നു. ചുക്കുവെള്ളം, മല്ലിവെള്ളം, ജീരകവെള്ളം, കൊഴുപ്പുകുറഞ്ഞ കഞ്ഞിവെള്ളം തുടങ്ങി നിരവധി അനുപാനങ്ങള്‍ അവസ്‌ഥയനുസരിച്ച്‌ സേവിക്കാം. സേവിക്കുന്ന രീതിയനുസരിച്ചു ആഹാരത്തെ ആയുര്‍വേദത്തില്‍ നാലായി തരംതിരിച്ചിരിക്കുന്നു. 1. ചവച്ച്‌ അരച്ച്‌ കഴിക്കുന്നവ. ഉദാഹരണം ചോറ്‌, ചപ്പാത്തി 2. പാനീയ രൂപത്തിലുള്ളവ ഉദാഹരണം പായസം, സുപ്പ്‌ 3. നക്കി കഴിക്കേണ്ടവ അഥവാ ലേഹ്യങ്ങള്‍, ലേഹ പാകത്തിലുള്ളവ 4. കടിച്ചു മുറിച്ചു കഴിക്കേണ്ടവ ഈ വ്യത്യസ്‌ത രീതിയിലുള്ള ആഹാരസേവ വായക്കും ബന്ധപ്പെട്ട പേശികള്‍ക്കും ഉത്തമമായ വ്യായാമം കൂടിയാണ്‌. ആദ്യം സേവിച്ച ആഹാരം പൂര്‍ണമായും ദഹിച്ചശേഷം , വിശപ്പ്‌ ഉണ്ടെന്ന്‌ ഉറപ്പായശേഷം ശുദ്ധമായ മനസോടെ ആഹാരത്തെ നിന്ദിക്കാതെ സമാധാനപൂര്‍ണമായി വേണം കഴിച്ചു തുടങ്ങാന്‍. മധുരം, പുളി, ഉപ്പ്‌, കയ്‌പ്, കഷായം, കടു) കൃത്യമായ അളവില്‍ ആഹാരത്തില്‍ അടങ്ങിയിരിക്കണം പാകം ചെയ്‌ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഉത്തമം. അമിതവേഗത്തിലും, അധികം സമയം എടുത്തുള്ള ആഹാരസേവയും ഒരു പോലെ ദോഷകരങ്ങളാണ്‌ അമിതവേഗത്തിലുള്ള ആഹാരസേവ ഭക്ഷണം ശ്വാസനാളിയില്‍ പ്രവേശിക്കുന്നതിന്‌ കാരണമാകുന്നു. ഏറെനേരം ഇരുന്നുള്ള ഭക്ഷണം ദഹനവ്യവസ്‌ഥയെ താറുമാറാക്കുകയും ഗ്യാസിന്റെ ഉപദ്രവങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്നു. ഒരേ അളവില്‍ തേനും നെയ്യും ചേരുന്നത്‌ വിഷോപമാണ്‌. തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ച്‌ ചേര്‍ക്കുന്നതും പാലും മത്സ്യവും ഒരുമിച്ച്‌ ഭക്ഷിക്കുന്നതും വിരുദ്ധാഹാരങ്ങളാണ്‌. മധുരവും പുളിയുമുള്ള ആഹാരങ്ങള്‍ ഒരുമിച്ച്‌ സേവിക്കുന്നതും വിരുദ്ധാഹാരമാണെന്ന്‌ പറയപ്പെടുന്നു

Friday, July 11, 2014

വീട്ടിൽ വന്ന അതിഥിയെ സിംഹം ആക്രമിച്ചു


ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ടോ ? എങ്കിൽ ഇതു വായിക്കു

അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി, ചോറ് ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും. തടി കുറയ്ക്കുവാന്‍ തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്. ക്യാന്‍സര്‍ ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്. ബിപി ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തൈറോയ്ഡ് തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്. ശ്വാസദുര്‍ഗന്ധം ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്. അസ്ഥി അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ. പ്രമേഹം പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും ഗോതമ്പിന് കഴിയും. വിളര്‍ച്ച വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും. പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

ഭാര്യ പ്രസവിച്ചത് ഭർത്താവിന്റെ കൈകളിലേക്ക്.

ടെക്സാസ് മെഡിക്കല്‍ സെന്ററിനു മുന്നിലാണ് കഴിഞ്ഞയാഴ്ച ഈ അപൂര്‍വ പ്രസവം നടന്നത്. ക്രിസ്റ്റണ്‍ ഡിക്കര്‍സണ്‍ എന്ന വീട്ടമ്മയാണ് വാഹനത്തില്‍ വന്നിറങ്ങി ആശുപത്രിയുടെ പടി കയറുന്നതിനിടെ പ്രസവിച്ചത്. കുഞ്ഞിനെ താഴെ വീഴാതെ പിടിച്ചത് ഭര്‍ത്താവായ ട്രോയ് ആണ്. പരിഭ്രാന്തിയുളവാക്കുന്ന സാഹചര്യമായിട്ടും ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ മുഖവും അപ്പോള്‍ തന്നെ തലയില്‍ ഉറപ്പിച്ച ഗോപ്രോ ക്യാമറ വഴി ട്രോയ് ക്യാമറയില്‍ പകര്‍ത്തി. പ്രസവ വേദനയുമായി ഭാര്യയെയും കൊണ്ട് ആശുപത്രിയിലെയ്ക്ക് തിരിച്ചപ്പോള്‍ തന്നെ ക്യാമറയും തയാറാക്കി വച്ചിരുന്നു. തന്റെ ആദ്യ രണ്ടു മക്കള്‍ ഉണ്ടായപ്പോഴും കക്ഷി അത് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പറഞ്ഞതിനും രണ്ടാഴ്ച കഴിഞ്ഞാണ് ക്രിസ്റ്റണ്‍ ഡിക്കര്‍സണില്‍ പ്രസവ ലക്ഷണങ്ങള്‍ കണ്ടത്. പാതി രാത്രി കഴിഞ്ഞാണ് വേദന തുടങ്ങിയത്. ഉടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു. വണ്ടിയില്‍ നിന്നിറങ്ങി ഏതാനും ചുവടു വച്ചപ്പോള്‍ വയറ്റില്‍ ഡിക്കര്‍സണിനു അനക്കം തോന്നിയിരുന്നു. പടികെട്ടു കയറുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു. കുഞ്ഞിനെ താങ്ങിയെടുത്ത ട്രോയ് രംഗം പകര്‍ത്തി

പുകവലിയും സൗന്ദര്യവും തമ്മിലുള്ള ബന്ധം അറിയാമോ?

നിങ്ങള്‍ ഒരു സ്ഥിരം പുകവലിക്കാരനാണെങ്കില്‍ അത് ചര്‍മ്മത്തിലെ കോശങ്ങളിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുമിടയാകും. തന്നെയുമല്ല പുകവലിക്കാര്‍ക്ക് നാലിരട്ടി വരെ പ്രായക്കൂടുതല്‍ തോന്നും. പുകവലിക്കുന്നവരുടെ ചര്‍മ്മത്തില്‍ ഓക്സിജന് പകരം കാര്‍ബണ്‍മോണോക്സൈഡ് പ്രവേശിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഇത് മൂലം മുഖം വിളറി കാണപ്പെടും. പുകവലി മൂലമുണ്ടാകുന്ന കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ മുഖം എപ്പോഴും ക്ഷീണിച്ചതുപോലെ കാണപ്പെടും. പതിവായി പുകവലിക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ നാലിരട്ടിയെങ്കിലും നിദ്രാഭംഗത്തിന് സാധ്യതയുണ്ട്. പുകവലി ശീലമുള്ളവരുടെ പല്ലുകള്‍ നിക്കോട്ടിന്‍ മൂലം മഞ്ഞനിറത്തിലുള്ളവയാകും. തൂവെള്ള നിറമുള്ള പല്ലുകള്‍ വേണമെങ്കില്‍ പുകവലി ഉപേക്ഷിക്കാന്‍ മടിക്കേണ്ടതില്ല. പല്ലിന്‍റെ മഞ്ഞനിറം ഒരു തുടക്കം മാത്രമാണ്. ക്രമേണ പല്ല് തകരാറാവുകയും, നശിക്കുകയും ചെയ്യും പുകയിലയിലെ നിക്കോട്ടിന്‍ പല്ലിനെ മാത്രമല്ല വിരലുകളെയും മഞ്ഞനിറമുള്ളതാക്കും. എത്ര സമയം പുകവലിക്കുന്നു എന്നതല്ല എത്ര സിഗരറ്റ് വലിക്കുന്നു എന്നതാണ് ഇതില്‍ ബാധകമാകുന്നത്. അമിതമായ പുകവലി ചെറുപ്രായത്തില്‍ തന്നെ തിമിരത്തിന് ഇടയാക്കും. പുകവലിയില്‍ നിന്നുണ്ടാകുന്ന ചില രാസവസ്തുക്കള്‍ തലമുടിയുടെ ഡി.എന്‍.. എയെ ബാധിക്കുകയും, മുടി ദുര്‍ബലമായി എളുപ്പം പൊട്ടിപ്പോകാനിടയാവുകയും ചെയ്യും. സ്ഥിരം പുകവലിക്കുന്ന പുരുഷന്മാര്‍ക്ക് വലിക്കാത്തവരേക്കാള്‍ മുടികൊഴിച്ചിലിന് സാധ്യതയുണ്ട്. സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥക്കിടയാക്കും. ഇത് മൂലം മുഖത്തേക്ക് ആവശ്യത്തിന് ഓകിസ്ജന്‍ അടങ്ങിയ രക്തം എത്താത്തത് മൂലം രോഗശമനത്തിന് കാലതാമസം വരും. അതുപോലെ മുഖത്ത് മുറിവുകളുണ്ടായാല്‍ അത് കാലങ്ങളോളം ഭേദമാകാതെയിരിക്കും. ചര്‍മ്മകോശങ്ങള്‍ക്കും, നാരുകള്‍ക്കും തകരാറുണ്ടാക്കുന്നതാണ് നിക്കോട്ടിന്‍. ചര്‍മ്മത്തിന്‍റെ ഇലാസ്തികത കുറയാനും ഇത് കാരണമാകുന്നു. പെട്ടന്ന് ശരീരഭാരം കൂടുക, കുറയുക എന്നിവ മൂലം ചര്‍മ്മത്തില്‍ വര പോലുള്ള പാടുകളുണ്ടാവും. ശരീരത്തിലെ നിക്കോട്ടിന്‍റെ സാന്നിധ്യം ചര്‍മ്മത്തിന്‍റെ സ്വയം നവീകരിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും അതിനാല്‍ തന്നെ പാടുകള്‍‌ കാലങ്ങളോളം അവശേഷിക്കുകയും ചെയ്യും.

Thursday, July 10, 2014

പ്രവാസികള്‍ സന്തോഷം കണ്ടെത്തുന്നത് ഇങ്ങിനെയാണ് സ്നേഹിതാ ...


മമ്മൂട്ടിയോട് ഏറ്റുമുട്ടാന്‍ ശക്തിമാന്‍ വരുന്നു

കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇഷ്ടതാരമായിരുന്ന ശക്തിമാന്‍ മലയാള സിനിമയിലേക്ക് വരികയാണ്, അതും മെഗാ സ്റ്റാറിനൊപ്പം. മമ്മൂട്ടിയുടെ പുതിയ ചിത്രമായ രാജാധിരാജയില്‍ ശക്തിമാനെ അവതരിപ്പിച്ച് ഗംഭീരമാക്കിയ മുകേഷ് ഖന്ന അഭിനയിക്കുന്നു. ബോര്‍ഡര്‍, മേ കിലാഡി തൂ അനാരി എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മുകേഷ് ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. പുതുമുഖ സംവിധായകനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണ-സിബി കെ.തോമസ് ടീമാണ്. ചിത്രത്തില്‍ ഒരു ഹോട്ടല്‍ മാനേജറായാണ് മമ്മൂട്ടി എത്തുന്നത്. വില്ലന്‍ വേഷത്തിലാകും മുകേഷ് ഖന്ന എത്തുക. ലക്ഷ്മി റായിയാണ് നായിക. ലെന, സിദ്ദിഖ്, ജോയ് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. ഉണ്ണി മുകുന്ദന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അയണ്‍മാനും സ്‌പൈഡര്‍മാനുമൊക്കെ മുന്‍പ് നമ്മുടെ സൂപ്പര്‍ഹീറോ ആയിരുന്നു ശക്തിമാന്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാന്‍ പരമ്പരകാണാന്‍ തിക്കുംതിരക്കും കൂട്ടുന്ന ഒരുകാലമുണ്ടായിരുന്നു. താങ്ക് യു ശക്തിമാന്‍, സോറി ശക്തിമാന്‍ എന്നീ ഡയലോഗുകള്‍ ഇപ്പോഴും നമുക്കിടയില്‍നിന്ന് വിട്ടുപോയിട്ടില്ല. - See more at: http://pathramonline.com/?p=15609#sthash.lOqiIYe5.dpuf

ഭാവനയുമായി നല്ല കെമിസ്ട്രിയുണ്ട് അനൂപ് മേനോന്‍

കൊച്ചി: ഭാവന അടുത്ത സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട്. എന്നാല്‍ ഭാവനയുമായി പ്രണയത്തിലല്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു. നടി ഭാവനയും അനൂപുമായി പ്രണയത്തിലാണെന്നും അടുത്തുതന്നെ വിവാഹം കഴിക്കുമെന്നുമുള്ള ഗോസിപ്പുകളോട് പ്രതികരിക്കുകയായിരുന്നു അനൂപ് മേനോന്‍. ഭാവനയുടെ വിവാഹം അടുത്തവര്‍ഷം ഉണ്ടാകും മറ്റൊരാളാണ് ഭാവനയെ വിവാഹം കഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ നയം വ്യക്തമാക്കിയത്. തന്റെ വിവാഹം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതെപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ചിലപ്പോള്‍ അടുത്തവര്‍ഷമാകാം. അല്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാകാം. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി സിനിമയില്‍ നിന്നാകണമെന്നില്ല. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളുമില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു.ഭാവനയെ വിവാഹം കഴിക്കുന്നത് താനല്ലെന്ന് അനൂപ്‌മേനോന്‍ ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആംഗ്രീ ബേബീസില്‍ അനൂപും ഭാവനുമാണ് നായികാ നായകന്‍മാര്‍. ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അനൂപ് പറഞ്ഞു. നല്ല ടീം വര്‍ക്കാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ചിത്രം റിലീസിനൊരിക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.അനൂപ് മേനോനും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ പല മാധ്യമങ്ങളിലും വാര്‍ത്തവന്നിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ പേര് അനൂപ് ആണെന്ന് ഒരിക്കല്‍ ഭാവന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് അനൂപ് മേനോനെയും ഭാവനയെയും ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പിറക്കാന്‍ തുടങ്ങിയത്. - See more at: http://pathramonline.com/?p=15633#sthash.5mTCbve3.cgunifze.dpuf

കുട്ടിപ്പാവാടയും ഇട്ടുകൊണ്ട് വന്ന അവതാരികക്ക് കിട്ടിയ പണി കണ്ടോ !!