Wednesday, July 9, 2014

ഭാര്യ പറയുന്നത് കേട്ടാല്‍ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാം

കാലിഫോര്‍ണിയ: ഭാര്യയുമായുളള ആരോഗ്യപരമായ ബന്ധം ഹൃദയാഘാതത്തില്‍ നിന്നും പക്ഷഘാതത്തില്‍ നിന്നും രക്ഷിക്കുമെന്ന് പുതിയ പഠനങ്ങള്‍. പങ്കാളിയുമായി വളരെ കുറച്ച് നല്ല നിമിഷങ്ങള്‍ മാത്രം അവകാശപ്പെടാനുളളവര്‍ക്ക് ഹൃദയഘാതം ഉണ്ടാകാനുളള സാധ്യത 8.5 ശതമാനം മറ്റുളളവരേക്കാള്‍ കൂടുതലാണന്ന് കാലിഫോര്‍ണിയയിലെ വിഎ ലോസ് ആന്‍ഞ്ചലോസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം മേധാവി നതാരിയ ജോസഫ്പറയുന്നു. പങ്കാളിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറിലേക്ക്‌ രക്തം എത്തിക്കുന്ന രക്തവാഹിനി കുഴലുകളില്‍ സമ്മര്‍ദ്ദം കൂടുതല്‍ അനുഭവപ്പെടുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുവാനുളള സാധ്യത കൂടുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മധ്യവയസ്‌കരായ 281 ദമ്പതികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ദമ്പതികള്‍ തമ്മിലുളള വികാരവിഷോഭങ്ങള്‍ ആരോഗ്യത്തിലും കാര്യമായ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.Read more at: http://www.indiavisiontv.com/2014/07/07/335916.html Copyright © Indiavision Satellite Communications Ltd

No comments:

Post a Comment