Sunday, July 20, 2014

മുടികൊഴിച്ചില്‍ തടയുന്ന മൂന്ന് ഭക്ഷണപദാര്‍ഥങ്ങള്‍

മുടികൊഴിച്ചില്‍ പണ്ടെന്നത്തേക്കാളും ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ചെറുപ്പക്കാരിലെ പ്രധാന സൗന്ദര്യപ്രശ്‌നവും ഇന്ന് മുടികൊഴിച്ചിലാണ്. ഇടതൂര്‍ന്ന സുന്ദരമായ മുടി ഇന്ന് പെണ്ണിനെപ്പോലെ തന്നെ ആണിനും പ്രധാനമാണ്. പാരമ്പര്യം, കാലാവസ്ഥ, ഉപയോഗിക്കുന്ന വെള്ളം, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും മുടി കൂടുതല്‍ വളരാനും നിരവധി ക്രീമുകളും മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും പ്രയോജനപ്രദമല്ലെന്ന് അനുഭവസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഭക്ഷണരീതിയിലെ മാറ്റങ്ങളിലൂടെ മുടികൊഴിച്ചില്‍ ഒരു വലിയപരിധി വരെ തടയാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഇനിപ്പറയുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ മുടികൊഴിച്ചില്‍ തടയുന്നു. മത്സ്യം: മത്സ്യങ്ങള്‍, പ്രത്യേകിച്ച് 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സല്‍മണ്‍ (കോരമീന്‍) മത്സ്യം കഴിക്കുന്നത് മുടികൊഴിച്ചില്‍ തടയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പട്ട വസ്തുതയാണ്. പച്ചനിറത്തിലുള്ള പച്ചക്കറികള്‍: പച്ചച്ചീര പോലുള്ള പച്ചക്കറികളില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിന്റെ കൂടെ കറികളായോ ജ്യൂസായോ ഉള്‍പ്പെടുത്തുന്നത് മുടികൊഴിച്ചില്‍ തടയാനും മുടി ഫലപ്രദമായി വളരാനും സഹായകരമാണ്. കാരറ്റ്: കാരറ്റില്‍, വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്ന ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടി വളര്‍ത്തുന്ന ചിലതരം എണ്ണകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ആയതിനാല്‍ കാരറ്റ് കേശസംരക്ഷണത്തിന് ഉത്തമമായ ഭക്ഷണപദാര്‍ഥമാണ്.

No comments:

Post a Comment