Tuesday, July 8, 2014

ഉപയോഗിച്ച്‌ കഴിഞ്ഞ ടീബാഗ്‌ ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിച്ച ശേഷം കണ്ണുകള്‍ക്ക്‌ താഴെ വയ്‌ക്കുക. കണ്ണുകള്‍ക്ക്‌ താഴെ ഉണ്ടാകുന്ന കറുപ്പ്‌ നിറം കുറയ്‌ക്കാനും കണ്ണിനടിയിലെ തടിപ്പ്‌ ഇല്ലാതാക്കാനും ഇവ നല്ല മരുന്നാണ്‌. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കണ്ണുകള്‍ക്ക്‌ താഴെയുള്ള രക്ത ധമനികള്‍ ചുരുക്കുകയും തടിപ്പ്‌ ഇല്ലാതാക്കുകയും ചെയ്യും. മുടിയഴകിന്‌ ചായ വളരെ മികച്ചതാണ്‌. ബ്ലാക്‌ ടീയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച്‌ മുടി കഴുകുക. ബ്ലാക്‌ ടീ മുടി പൊട്ടുന്നത്‌ തടയുകയും ഗ്രീന്‍ ടീ മുടിയുടെ വളര്‍ച്ച കൂട്ടുകയും ചെയ്യും. തണുത്ത ചായ താലയില്‍ ഒഴിച്ചിട്ട്‌ പത്ത്‌ മിനുട്ടിരിക്കുക. ഇതിന്‌ ശേഷം ഷാമ്പുവും കണ്ടീഷണറുമുപയോഗിച്ച്‌ മുടി കഴുകുക. സുഗന്ധ ലേപനങ്ങള്‍ പുരട്ടുന്നതിന്‌ പകരം ചൂട്‌ ബ്ലാക്‌ ടീ ഉപയോഗിച്ചുണ്ടാക്കുന്ന ലായിനിയില്‍ കാല്‍ മുക്കി വയ്‌ക്കുക. ചായ ആന്റി-ബാക്ടീരിയല്‍ ആയതിനാല്‍ കാല്‍ വിയര്‍ക്കുന്നത്‌ നിര്‍ത്തുകയും മണം കുറയ്‌ക്കുകയും ചെയ്യും. ഷേവ്‌ ചെയ്‌തതിന്‌ ശേഷം ചര്‍മ്മത്തിന്‌ അസ്വസ്ഥതയും ചുവപ്പും ഉണ്ടാകാറുണ്ടെങ്കിൽ ഇതുള്ള ഭാഗത്ത്‌ തണുത്ത ബ്ലാക്‌ ടീ ബാഗ്‌ വയ്‌ക്കുന്നത്‌ ചര്‍മ്മത്തിന്‌ ആശ്വാസം നല്‍കും വരണ്ട ചര്‍മ്മമാണ്‌ നിങ്ങളെ വിഷമിപ്പിക്കുന്നതെങ്കില്‍ അല്‍പം തണുത്ത ഗ്രീന്‍ ടീ മുഖത്തൊഴിക്കുക. ഇത്‌ ഉന്മേഷം നല്‍കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. കൂടാതെ ചര്‍മ്മത്തിന്‌ നേര്‍ത്ത തിളക്കവും ലഭിക്കും.

No comments:

Post a Comment