Tuesday, July 22, 2014

പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിൾ

നാട്ടിൻപുറങ്ങളിൽ സുലഭമായ പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിൾ എന്നാണ് അറിയപ്പെടുന്നത്. ഓറഞ്ചിനേക്കാൾ അഞ്ചിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. അധികം പഴുത്താൽ വിറ്റാമിൻ സി കുറയും. കാൽസ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചർമത്തിൽ ചുളിവ് വീഴാതിരിക്കാൻ സഹായിക്കുകയും മോണയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ആമാശായ സംബന്ധിയായ പ്രശ്നങ്ങൾക്ക് പേരയ്ക്ക കഴിക്കുന്നത്​ നല്ലതാണ്. ഇതു ബാക്ടീരിയക്കെതിരെ പ്രവർത്തിക്കും. നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കുന്നത് നല്ലതാണ്. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം.

No comments:

Post a Comment