Monday, July 7, 2014

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ മാത്രം വായിക്കുക

ഭക്ഷ്യവിഷബാധ എന്നത് നാം സാധാരണ കേൾക്കുന്ന ഒന്നാണ്. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച് ,ആളുകൾ ആശുപത്രിയിലായതും , മരണം സംഭവിച്ചതും, ഹോട്ടലുകൾ അടച്ചുപൂട്ടിയതും എല്ലാം വാർത്തയിൽ ഇടം പിടിച്ചിരുന്നു. നമ്മുടെ വീടുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ് ഇപ്പോൾ പറഞ്ഞു വരുന്നത്. സാധനങ്ങൾ കേടുകൂടാതെ സുക്ഷിക്കാൻ നാം ഉപയോഗിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്‌ . വേണ്ടവിധം ശ്രദ്ധിച്ചില്ല എങ്കിൽ , നിശ്ചിതസമയം കഴിഞ്ഞാൽ ഫ്രിഡ്ജിൽ ഇരുന്നു വളരെ അപകടകരമാം വിധം ഭക്ഷണം കേടാകാൻ സാധ്യത ഉണ്ട്. അതിനാൽ ഓരോ ആഹാരപദാർഥങ്ങളും എത്രനാൾ വരെ ,എത്ര സമയം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ബീഫും ചിക്കനും 2-4 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ദശ കട്ടിയുള്ള മീൻ 2-3 ദിവസം വരെയും , ഞണ്ട് , കൊഞ്ച് എന്നിവ 12 മണിക്കൂറിൽ കൂടുതലും സൂക്ഷിക്കാൻ പാടില്ല. പൊട്ടിക്കാത്ത മുട്ട 4 ആഴ്ച വരെയും, പൊട്ടിച്ച മുട്ട 2 ദിവസം വരെയും കേടുകൂടാതെ ഫ്രിഡ്ജിൽ ഇരിക്കും. അതുപോലെ കവറ്പാൽ പൊട്ടിച്ചത് 3 ദിവസം വരെ സൂക്ഷിക്കാം. കാരറ്റും , സെലറിയും 2 ആഴ്ച വരെയും ,ബീൻസ് 5 ദിവസം വരെയും സൂക്ഷിക്കാം. സൂപ്പ് 3 ദിവസം വരെയും ,വീട്ടിൽഉണ്ടാക്കിയ സാലാഡ് 3 മുതൽ അഞ്ച് ദിവസം വരെയും സൂക്ഷിക്കാം.

No comments:

Post a Comment