Wednesday, July 16, 2014

കാരറ്റ് കിഴങ്ങുവർഗത്തിലെ റാണി


കിഴങ്ങുവർഗത്തിലെ റാണിയായി അറിയപ്പെടുന്ന കാരറ്റ് ഔഷധവീര്യമുള്ള ഭക്ഷ്യവസ്തുവാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. ചർമസംരക്ഷണത്തിന് പാലിൽ അരച്ചുചേർത്ത പച്ചക്കാരറ്റ് ഉത്തമമാണ്. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലിൽ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടുന്നത് നന്ന്. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകൾ ശുചിയാക്കാൻ എളുപ്പമാർഗമാണ്. ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. രണ്ടു ടേബിൾ സ്പൂൺ കാരറ്റുനീര് തേൻ ചേർത്ത് കഴിച്ചാൽ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളർച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്.

No comments:

Post a Comment