Thursday, July 24, 2014

മുടി വളരാൻ ചില പൊടിക്കൈകൾ

മുടി ഇടതൂർന്ന് വളരാൻ ഇതാ ചില പൊടിക്കൈകൾ. നെല്ലിയ്ക്ക ചതച്ച് പാലിലിട്ടു വച്ച് ഒരു ദിവസത്തിനു ശേഷം തലയിൽ പുരട്ടി തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുക. ആഴ്ചയിൽ മൂന്നു ദിവസം ഇങ്ങനെ ചെയ്താൽ മുടി തഴച്ചു വളരും. ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിച്ചാൽ തലമുടി ഇടതൂർന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഇല്ലാതാകും. കുന്തിരിക്കം പുകച്ച് തലമുടിയിൽ അതിന്റെ പുക കൊള്ളിക്കുന്നതു മുടി വളരാനും പേൻ ശല്യം കുറയ്ക്കാനും സഹായിക്കും. തലയിൽ തൈര് തേച്ചു പിടിപ്പിച്ചു കുളിച്ചാൽ തലയ്ക്കു കുളിർമ ലഭിക്കുകയും മുടിയുടെ കറുപ്പ് നിറം വർദ്ധിക്കുകയും ചെയ്യും.

No comments:

Post a Comment