Wednesday, July 9, 2014

ലോകം മുഴുവന്‍ സൌജന്യമായി വൈ ഫൈ സംവിധാനം വരുന്നു

വാഷിംഗ്ടണ്‍: ഇതു ഇലക്ട്രോണിക് യുഗമാണ് ഇന്റര്‍നെറ്റാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ലോകത്ത് 40 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിയ്ക്കുന്നില്ല എന്നതാണ് സത്യം. ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പോലുള്ള സംവിധാനം ഇപ്പോഴും കൈ എത്താത്ത ദൂരത്താണ്.അതുകൊണ്ടുതന്നെ അങ്ങനെയുള്ളവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുവാനുള്ള പരിശ്രമത്തിലാണ് അമേരിയ്ക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒരു കമ്പനി. ലോകം മുഴുവന്‍ സൗജന്യമായി വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുവാനാണ് അവര്‍ പദ്ധതിയിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥനാമാക്കി പ്രവര്‍ത്തിയ്ക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ മീഡിയ ഡിവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എംഡിഐഎഫ്) ആണ് ഇതിനു പിന്നില്‍.നൂറുകണക്കിന് സാറ്റലൈറ്റ് ക്യൂബുകളുടെ സഹായത്തോടെ ശൂന്യാകാശത്ത് നിന്ന് സൗജന്യമായി വൈ ഫൈ കണക്ഷന്‍ നല്‍കാനാണ് എംഡിഐഎഫ് പദ്ധതിയിടുന്നത്. കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ആര്‍ക്കും എവിടെ നിന്നും സൗജന്യ വൈഫൈ കണക്ഷന്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും. അമേരിയ്ക്കയില്‍ ലഭിയ്ക്കുന്ന അതേ വേഗതയില്‍ വിവരങ്ങള്‍ ആഫ്രിയ്ക്കയിലെ ഉള്‍നാടന്‍ ഗ്രമാങ്ങളില്‍ പോലും ഉള്ളവര്‍ക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ കണക്ഷനിലൂടെ കഴിയുമെന്ന് സംഘടന അവകാശപ്പെടുന്നു. ഫണ്ടുകള്‍ ലഭിയ്ക്കുന്നതനുസരിച്ച് പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാനാണ് കമ്പനിയുടെ തീരുമാനം.

No comments:

Post a Comment