Tuesday, July 8, 2014

മഞ്ജു വാര്യര്‍ ജോയ് മാത്യുവിന്റെ ഭാര്യയാകും

കൊച്ചി: 14 വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മഞ്ജു വാര്യര്‍ക്ക് കൈ നിറയെ അവസരങ്ങള്‍. ഷട്ടര്‍ സിനിമയുടെ സംവിധായകനും അഭിനേതാവുമായ ജോയ് മാത്യു നായകനാകുന്ന ഒരു സിനിമയില്‍ മഞ്ജു നായികയായി അഭിനയിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒരു അന്വേഷണ ഉദ്യോഗസ്ഥനായ ജോയി മാത്യുവിന്റെ കുടുംബിനിയായ ഭാര്യയുടെ റോള്‍ ആയിരിക്കും മഞ്ജുവിന്റേത്. ചിത്രത്തിന് ജോയ് മാത്യു തന്നെ തിരക്കഥ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍ ഒരുക്കിയ അനീഷ് അന്‍വര്‍ ചിത്രം സംവിധാനം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ വിന്റെ വിജയത്തിന് ശേഷം മഞ്ജു വളരെ സെലക്ടീവ് ആയി മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് പല ഇന്റര്‍വ്യൂകളിലും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ജോയ് മാത്യവിന്റെ സിനിമയില്‍ നായികയാകുമോ എന്ന കാര്യം വ്യക്തമല്ല. കൊച്ചിന്‍ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ‘അമ്മ’ ഏറ്റെടുത്തു

No comments:

Post a Comment