Thursday, July 10, 2014

പുഴുങ്ങിയ മുട്ട കഴിക്കുന്നവർ വായിക്കുക..

പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയ, പുഴുങ്ങിയ മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറും. *പുഴുങ്ങിയ മുട്ടയില്‍ ധാരാളം കൊളീന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്. *തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതിലടങ്ങിയിരിയ്ക്കുന്നത് കേവലം 80 കലോറി മാത്രമാണ്. *പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ് *ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു ന്ല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു. *സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം. *സാച്വറേറ്റഡ് ഫാറ്റാണ് കൊളസ്‌ട്രോള്‍ തോത് കൂട്ടുന്നത്. എന്നാല്‍ മുട്ടയിലേത് ഇതല്ല. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ തോത് ഉയരുകയുമില്ല. *പുഴുങ്ങിയ മുട്ടയില്‍ ധാരാളം കരാറ്റനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയുവാന്‍ സഹായിക്കും. ഇത് മുതിര്‍ന്നവരില്‍ പലപ്പോഴും അന്ധതയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ് *ഇതില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

No comments:

Post a Comment