Wednesday, June 11, 2014

നടി പത്മപ്രിയ ഒരു മലയാളി വരനെ അന്വേഷിക്കുന്നു; ജാതിയും മതവും പ്രശ്നമല്ല.



ബ്ലെസ്സി ചിത്രത്തിലൂടെയാണ് നടി പത്മപ്രിയ മലയാളത്തിന്റെ നായികയായി എത്തിയത്. തെലുങ്ക് ദേശക്കാരിയായ ഇവര്‍ ശുദ്ധമായ മലയാളം പഠിച്ച് മലയാളത്തില്‍ നല്ല നടിയെന്ന് പേരെടുക്കുകയും ഉണ്ടായി. കൂടാതെ എം.ബി.എ ക്കാരിയുമാണ് ഇവര്‍. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയാകാനുള്ള ഭാഗ്യവും ഈ നടിക്ക് ലഭിച്ചു. മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന ഈ നടി ഇപ്പോള്‍ മലയാളത്തില്‍ നിന്ന് ഒരു വരനെ അന്വേഷിക്കുകയാണ്. കൂടുംബജീവിതത്തിന് ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ലെന്നാണ് ഇവര്‍ പറയുന്നത്.



       ഏതായാലും അവിവാഹിതയായി തുടരുന്ന പത്മപ്രിയ വ്രതം തെറ്റിക്കാന്‍ ഒരുങ്ങി വിവാഹം കഴിക്കാന്‍ വരനെ ആവശ്യമുണ്ടെന്ന പരസ്യവും കൊടുത്തുകഴിഞ്ഞു. മലയാളി വരനാണെങ്കില്‍ മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ട്. യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

No comments:

Post a Comment